പാട്ടും കളിയാട്ട മഹോത്സവവും തുടങ്ങി
പടം. 19hari60 മാണിയൂര്‍ കിഴക്കന്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച നടന്ന കളമെഴുത്ത്.
മയ്യില്‍: മാണിയൂര്‍ കിഴക്കന്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടും കളിയാട്ട മഹോത്സവവും തുടങ്ങി. 25-ന് സമാപിക്കും. തന്ത്രി പൂന്തോട്ടം പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. കളം വരക്കല്‍ കളത്തിലരിയും പാട്ടും, കളം പൂജ എന്നിവ നടന്നു. 23-ന് വൈകീട്ട് നാലിന് ഘോഷയാത്ര. രാത്രി പത്തിന് ഭഗവതിയുടെ തോറ്റം. 24-ന് രാവിലെ പത്തിന് ഭഗവതിയുടെ തോറ്റം. വൈകീട്ട് ആറിന് തുലാഭാരം തൂക്കല്‍. രാത്രി പത്തിന് അന്തിതോറ്റം. 11-ന് ഭൂതത്താന്‍ തിരുവടിയുടെ കൊടിയലതോറ്റം. 12-ന് ഭൂതത്താന്‍ തിരുവടി. 25-ന് രാവിലെ ഏഴിന് ഭഗവതിയുടെ തിരുമുടി നിവരല്‍. ഒന്‍പത് മുചല്‍ പ്രസാദസദ്യ. ഉച്ചക്ക് തുലാഭാരം തൂക്കല്‍ തുടര്‍ന്ന് കലശം.
Post a Comment