മയ്യിൽ: ചലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന സ്വർണ്ണ കപ്പിന് വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് തുടക്കമാവും. മയ്യിൽ ഇടൂഴി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഫ്ലെഡ് ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി 7. 30 ന്കണ്ണൂർ സിറ്റി ഡെപ്യൂട്ടി കമ്മീഷണർ കെ വി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവുംരാത്രി എട്ടിന് മത്സരങ്ങൾ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ജിംഖാന പള്ളിപ്പറമ്പ് എ എ കെ പിബിസി കണയന്നൂരിനെ നേരിടും.
Post a Comment