മയ്യില്‍: നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത സ്ഥിരീകരിച്ച സാഹചര്യത്തില്‍ മയ്യില്‍ നിരത്ത് പാലം പ്രദേശത്ത് പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ദാറുല്‍ ഈമാന്‍ മദ്രസയില്‍ കുറ്റിയാട്ടൂര്‍ പഴശ്ശി വാര്‍ഡംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. എം.യഎം.സി. ഹോസ്പിറ്റലും സഹചാരി നിരത്ത് പാലം ശാഖയും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. ജിയോഫ് നിഹാല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ കെ.പി. സദാനന്ദന്‍, ടെനിസണ്‍ തോമസ് എന്നിവര്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. മാനേജര്‍ കെ. സജീര്‍, അഭിനവ്, സൂരയ, ഫാത്തിമ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഇ.പി. അബ്ദുള്ള, ഇ.പി. ബഷീര്‍, ഇ.പി.അന്തു, ഇ.പി. മജീദ്, ആര്‍. പി. അഷ്‌റഫ്, കെ. ഇമ്പ്രാഹിം, ഇ.പി. സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment