Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ. അനൂപ്കുമാര്‍ 31ന് വിരമിക്കും

ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ. അനൂപ്കുമാര്‍ 31ന് വിരമിക്കും

മയ്യില്‍: ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ. അനൂപ്കുമാര്‍ 31-ന് വിരമിക്കും. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലും മുന്‍ പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ സെക്രട്ടറിയുമാണ്. പാലക്കാട് ജില്ലയിലെ അലനെല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1997 ലാണ് സര്‍ക്കാര്‍ സേവനം തുടങ്ങിയത്. കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കല്ല്യാശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലും സേവനം ചെയ്തു. ഹയര്‍ സെക്കന്ററി വിജയശതമാനം വര്‍ധിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സ്‌മൈല്‍ പദ്ധതിക്കായി പ്രവര്‍ത്തിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലായി  നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി, ടോണിങ്ങ് പോയിന്റ്, ഹാപ്പിനെസ്സ് ഫെസ്റ്റിവെല്‍, പരിരക്ഷ, വിജയത്തിളക്കം എന്നിവ നടപ്പിലാക്കി വിജയിപ്പിച്ചിട്ടുണ്ട്. 

ഹയര്‍ സെക്കന്ററി ഗണിതാധ്യാപക കൂട്ടായ്മ, ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം എന്നിവ സംഘടിപ്പിച്ചു.   പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ തല പദ്ധതികള്‍ക്ക് ഏകോപനം നല്‍കി വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത നടിമാരായ മഞ്ജുവാര്യര്‍, നിഖിലവിമല്‍ എന്നിവരുടെ ക്ലാസ്സധ്യാപകനായിരുന്നു. അറിയപ്പെടാത്തവര്‍ എന്ന പേരില്‍ ചെറുകഥാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കായികരംഗത്തെ പരിപോഷിപ്പിക്കുന്നതിനായും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. അരോളിയിലെ 'പ്രാര്‍ഥന'യിലാണ് താമസം.

അധ്യാപികയായ കെ.വി. സീനയാണ് ഭാര്യ

മക്കള്‍: ആര്യശ്രീ, അര്‍ച്ചന.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്