Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കടൂര്‍ ഗണപതി ക്ഷേത്രം നിറമാല മഹോത്സവം

കടൂര്‍ ഗണപതി ക്ഷേത്രം നിറമാല മഹോത്സവം

മയ്യില്‍: കടൂര്‍ തെരു ഗണപതിക്ഷേത്രം സഹസ്രാഭിഷേക പകല്‍ വിളക്കും നിറമാല മഹോത്സവവും 17,18 തീയ്യതികളിലായി നടത്തും. 17-ന് വൈകീട്ട് ആറിന് കലാ സന്ധ്യ. തന്ത്രി അരക്കന്‍ പ്രജിത്തിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

18-ന് രാവിലെ ആറിന് കലശാട്ട്. തുടര്‍ന്ന് ഗണപതിഹോൈമം. 10.30-ന് സഹസ്രാഭിഷേകം. ഉച്ചക്ക് ഒന്നിന് പകല്‍ വിളക്ക്. രണ്ടിന് തേങ്ങ ഉടക്കല്‍. തുടര്‍ന്ന് പ്രസാദ സദ്യ. മൂന്നിന് ചുറ്റുവേല. വൈകീട്ട് നാലിന് തുലാഭാരം തൂക്കല്‍. നാലിന് ശ്രീഭൂത ബലി. രാത്രി ഏഴിന് തായമ്പക. 7.30-ന് യങ്ങ് സ്റ്റാര്‍സ് കണ്ണൂര്‍ അവതരിപ്പിക്കുന്ന  സൂപ്പര്‍ മെഗാഷോ. രാത്രി11-ന് തിരുവുടയാട എഴുന്നള്ളിക്കല്‍. 12-ന് നിവേദ്യ പൂജ.തുടര്‍ന്ന് ചുറ്റുവിളക്ക്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്