മയ്യില്‍: തായംപൊയില്‍ എ.എല്‍.പി. സ്‌കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ര് അഡ്വ. കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്‌സണ്‍ എന്‍.വി.ശ്രീജിനി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിരമിക്കുന്ന പ്രഥമാധ്യാപിക കെ.വി.ഗീതക്ക് യാത്രയയപ്പ് നല്‍കി. എന്‍ഡോവ്‌മെന്റ് വിതരണം പഞ്ചായത്ത് പ്രസിഡന്‍ര് എം.വി. അജിത നിര്‍വഹിച്ചു. വായനത്തിളക്കം വിജയികളെ പഞ്ചായത്തംഗം എം. ഭരതന്‍ അനുമോദിച്ചു. തായംപൊയില്‍, ഒറവയല്‍, ചേക്കോട്ട് അങ്കണവാടികളിലെ കുട്ടികളുടെ പരിപാടി കിളിക്കൊഞ്ചല്‍, നൃത്തസന്ധ്യ എന്നിവയും നടന്നു.

Post a Comment