കോർലാട് ഇഎംഎസ് സ്മാരക വായനശാല വാർഷികാഘോഷം സംഘടിപ്പിച്ചു. അനിൽ കുമാർ ആലത്തുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പിപി റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പി ഷീബ,പി പ്രശാന്തൻ,പി കെ പുരുഷോത്തമൻ,കെ നാരായണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എംപി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എംപി പങ്കജാക്ഷൻ സ്വാഗതവും സംഘാടകസമിതി കൺവീനർ ബി കെ വിജേഷ് നന്ദിയും പറഞ്ഞു.
വായനശാല ബാലവേദി വനിതാവേദി പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നൂല് കൊണ്ട് മുറിവേറ്റവർ നാടകവും നടന്നു.
Post a Comment