മയ്യില്‍: ചെറുപഴശ്ശി തൃക്കപാലേശ്വരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം ഉത്സവാഘോഷം 23, 24 തീയ്യതികളിലായി നടത്തും. തന്ത്രി പുതുശ്ശേരി ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍രെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.
23-ന് പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍. വൈകീട്ട് അഞ്ചിന് കണ്ടനാര്‍പൊയില്‍ മുച്ചിലോട്ട് കാവില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര. ആറിന് അരിഅളവ്, തുടര്‍ന്ന് സോപാന സംഗീതം. രാത്രി എട്ടിന് സാസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡംഗം പി.കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. 8.30-ന് മാതൃസമിതിയുടെ കലാപരിപാടികള്‍.തുടര്‍ന്ന് അന്നദാനം. ഒന്‍പതിന് ഭക്തിഗാനമേള. 24-ന് പുലര്‍ച്ചെ അഞ്ചിന് അഭിഷേകം. ഏഴിന് ഉഷപൂജ. എട്ടിന് നാരായണീയ സഹസ്രനാമ പാരായണം. പത്തിന് പഞ്ചഗവ്യം, തുടര്‍ന്ന് ശ്രീഭൂതബലി. വൈകീട്ട് നാലിന് തായമ്പക, തുടര്‍ന്ന് തിരുനൃത്തം. ഏഴിന് ദീപാരാധന.
Post a Comment