മയ്യിൽ : കയരളം നോർത്ത് എ.എൽ.പി. സ്കൂൾ വാർഷികാഘോഷവും വിരമിച്ച പ്രധാനധ്യാപിക എം ഗീത ടീച്ചർക്കുള്ള യാത്രയയപ്പും ബുധനാഴ്ച. വൈകുന്നേരം 4 മണിക്ക് ഒറപ്പടിയിൽ നടക്കുന്ന പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനാകും.
എ.പി. സുചിത്ര, എം രവി മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത്, പി.കെ. ഗൗരി ടീച്ചർ, പി.കെ. ദിനേശൻ, കെ.പി.കുഞ്ഞികൃഷ്ണൻ, എം.പി.എ. റഹീം, കെ.സി. ഗണേശൻ, കെ സന്തോഷ്, കെ ശ്രീലേഖ ടീച്ചർ, ഇ കെ രതി ടീച്ചർ എന്നിവർ സംസാരിക്കും. ചടങ്ങിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ രൂപരേഖ അഡ്വ. കെ.കെ. രത്നകുമാരി പ്രകാശനം ചെയ്യും. ബി.ഡി.എസ്. ബിരുദം നേടിയ പൂർവ്വ വിദ്യാർഥി സി.പി. അനഘ ബാബുവിനെ അനുമോദിക്കും. തുടന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും അണിനിരക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും.
Post a Comment