കടൂര്‍ ചണ്ടുന്നുമ്മല്‍ പുതിയ പുരയില്‍ കുടുംബസംഗമം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത് ഉ്ദഘാടനം ചെയ്യുന്നു. മയ്യില്‍: കടൂര്‍ ചുണ്ടുന്നുമ്മല്‍ പുതിയപുരയില്‍ തറവാട് കുടുംബ സംഗമം നടത്തി. മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത് ഉദ്ഘാടനം ചെയ്തു. സി.പി. നാസര്‍ അധ്യക്ഷത വഹിച്ചു. രംഗേഷ് കടവത്ത് പ്രഭാഷണം നടത്തി. ഇ.പി. അഹമ്മദ് കുട്ടി, ഇ.പി. മുഹമ്മദ്, പി.വി. അബ്ദുള്‍ മജീദ്, അഷ്‌റഫ് മൗലവി, സി.പി.സിദ്ധീഖ്, സി.പി.തല്‍ഹത്ത്, സി.പി.കബീര്‍, കരീം എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവയും നടത്തി.
Post a Comment