കുറ്റ്യാട്ടൂർ: പഴശ്ശി - ഞാലിവട്ടം വയൽ സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന് ചേടിച്ചേരിയിലെ കെ.കെ.കുഞ്ഞിരാമൻ നമ്പ്യാരുടെ സ്മരണാർത്ഥം മകൻ കെ.കെ.വത്സരാജ് അയ്യായിരം രൂപയുടെ പുസ്തകങ്ങൾ നൽകി. സോപാനം സെക്രട്ടറി ഇ.സുഭാഷ്, ട്രഷറർ ഷിബിൻ .സി.പി, ലൈബ്രേറിയൻ ഷംന.കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Post a Comment