മയ്യില്‍: കടൂര്‍തെരു ഗണപതി ക്ഷേത്രത്തിലെ സഹസ്രാഭിഷേക പകല്‍ വിളക്കും നിറമാല മഹോത്സവവും 18-ന് നടക്കും. രാവിലെ ആറിന് വിശേഷാല്‍ പൂജകള്‍. എട്ടിന് യങ്ങ് സ്റ്റാര്‍സ് കണ്ണൂര്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ മെഗാ ഷോ. 10.30-ന് സഹസ്രാഭിഷേകം. ഉച്ചക്ക് ഒന്നിന് പകല്‍ വിളക്ക്. രണ്ടിന് തേങ്ങ ഉടക്കല്‍ കര്‍മം. രാത്രി ഏഴിന് തായമ്പക. 11-ന് തിരുവുടയാട എഴുന്നള്ളത്ത്. 19-ന് പുലര്‍ച്ചെ ഒന്നിന് ചുറ്റുവിളക്ക്. രണ്ടിന് വിതാനം കയ്യേല്‍ക്കല്‍.
Post a Comment