ഡോ. സി. ശശിധരൻ അനുസ്മരണം മേഘസന്ദേശം സെമിനാർ, കവിയരങ്ങ്, അക്ഷരശ്ലോക സദസ്സ് എന്നിവ സംഘടിപ്പിച്ചു
ജിഷ്ണു നാറാത്ത്-0
ഡോ പി വി നാരായണൻ ഉദ്ഘാടനം ചെയ്യുന്ന
മയ്യിൽ: മയ്യിൽ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽഡോ. സി. ശശിധരൻ അനുസ്മരണവും മഹാകവി കാളിദാസന്റെ മേഘസന്ദേശം എന്ന പ്രസിദ്ധ സന്ദേശകാവ്യത്തെ ആസ്പദമാക്കി സെമിനാറും, കവിയരങ്ങും അക്ഷരശ്ലോകസദസ്സും സംഘടിപ്പിച്ചു. സംസ്കൃത സർവകലാശാല, പയ്യന്നൂർ പ്രാദേശിക കേന്ദ്രം പ്രെഫസർ.പി.വി.നാരായണൻ ഉദ്ഘാടനം ചെയ്തു.
മുകേഷ് കുളമ്പുകാട്, കെ.വി. യശോദ ടീച്ചർ, കെ.ജയലക്ഷ്മി ടീച്ചർ, അമൃത നിധീഷ് എന്നിവർ പ്രസംഗിച്ചു. ഒ.യം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. മലപ്പട്ടം ഗംഗാധരൻ സ്വാഗതവും കെ.ഫൽഗുനൻ കൃതജ്ഞതയും പറഞ്ഞു. ദിവ്യ.കെ. ഏച്ചൂർ, മഞ്ജുള സജീവ്, മൃദുല വി.എം., അനിൽകുമാർ കണ്ണാടിപ്പറമ്പ്, എം.വി.പി. അടിച്ചേരി, എസ്.കെ.കൃഷ്ണൻ മാസ്റ്റർ എന്നിവർ കവിത അവതരിപ്പിച്ചു. അക്ഷര ശ്ലോക സദസ്സും അരങ്ങേറി.
Post a Comment