മയ്യിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് - കണ്ടക്കൈ മാലിന്യ മുക്ത വാർഡ് പ്രഖ്യാപനം പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വി വി അനിതയുടെ അദ്ധ്യക്ഷതയിൽ ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത നിർവഹിച്ചു. തുടർന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കുടുംബശ്രീകളെ ഹരിത കുടുംബശ്രീകളാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്ത പഞ്ചായത്തിലെ 5 കുടുംബശ്രീകളിൽ ഉൾപ്പെട്ട കണ്ടക്കൈയിലെ ശില്പ, ഒലീവിയ, ഐശ്വര്യ എന്നീ 3 കുടുംബശ്രീകളെയും അനുമോദിച്ചു.
വാർഡ് വികസന സമിതി അംഗങ്ങളായ പി വത്സലൻ, എം സി ശ്രീധരൻ, കെ വി വിജയൻ, യുവത ഓക്സിലറി കണ്ടക്കൈ സെക്രട്ടറി രേഷ്മ എം വി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മാലിന്യ മുക്ത ക്യാമ്പയിൻ പോലെ തന്നെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും ഒരു ക്യാമ്പയിൽ ആവശ്യമാണെന്ന് പി വത്സലൻ അഭിപ്രായപ്പെട്ടു. വാർഡ് വികസന സമിതി കൺവീനർ ശ്രീ എ പി മോഹനൻ സ്വാഗത ഭാഷണം നടത്തി, എഡിഎസ് പ്രസിഡണ്ട് ശ്രീമതി ഓമന നന്ദിയും പറഞ്ഞു.
Post a Comment