Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ.എസ്.ആൻഡ് എ.സി. സുവർണജൂബിലി സാംസ്കാരികോത്സവം തുടങ്ങി

കെ.എസ്.ആൻഡ് എ.സി. സുവർണജൂബിലി സാംസ്കാരികോത്സവം തുടങ്ങി

കൊളച്ചേരി: കരിങ്കൽക്കുഴി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് കെ.എസ് & എ.സിയുടെ സുവർണജൂബിലി സാംസ്കാരികോത്സവം സംഗീത സംവിധായകൻ പി.എസ്. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനിടയിൽ എൺപതാം പിറന്നാൾ ആഘോഷിക്കുന്ന വിദ്യാധരൻ മാസ്റ്ററുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു തുടർന്ന് തൻറെ സ്വന്തം സംഗീതം തന്നെ സ്റ്റേജിൽ വിദ്യാധരൻ ആലപിച്ചുകൊണ്ടാണ് കരിങ്കൽക്കുഴി പി.ജയചന്ദ്രൻ നഗറിൽ ഒരു വർഷം നീളുന്ന പരിപാടിക്ക് ഉത്തര കേരള ഗാനോത്സവത്തോടെയാണ് തുടക്കമായത്. സ്വാഗതസംഘം ചെയർമാൻ അഡ്വ.പി. അജയകുമാർ അധ്യക്ഷത വഹിച്ചു. എ.വി.രഞ്ജിത് റിപ്പോർട്ട്  അവതരിപ്പിച്ചു. വി.കെ.സനോജ്, കെ.വി. ഫിലോമിന, കെ.പി. അബ്ദുൾ മജീദ് കെ.പി.നാരായണൻ, മഹേഷ് കക്കത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ഡോ ശ്യാം കൃഷ്ണൻ, സച്ചിൻ സുനിൽ, പല്ലവി രതീഷ് എന്നിവരെ ആദരിച്ചു.
ജനറൽ കൺവീനർ വി.വി.ശ്രീനിവാസൻ, രമ്യ വിനോദ്, വിജേഷ് നണിയൂർ തുടങ്ങിയവർ സംസാരിച്ചു. മെഗാ മ്യൂസിക് റിയാലിറ്റി ഷോയും നടന്നു. 












0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്