മയ്യില്‍: വീടിന്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരല്‍ കടിച്ചെടുത്തു. മയ്യില്‍ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദ (77) യെയാണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരല്‍ താഴെയിട്ട് അകത്തേക്ക് കയറാന്‍ ശ്രമിച്ച കുറുനരിയെ വാതിലിനിടയില്‍ അര മണിക്കൂര്‍ നേരം കുടുക്കി പിടിച്ച് നില്‍ക്കുകയായിരുന്നു.
യശോദയുടെ നിലവിളി കേട്ടെത്തിയവര്‍ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടര്‍ന്ന് വീട്ടുകാരെത്തി മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ തേടി.യശോദയുടെ ചൂണ്ടുവിരല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താനും ഡോക്ടര്‍മാര്‍ നിര്‍ദ്ധേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂര്‍, പഴശ്ശി, ഞാലിവട്ടം വയല്‍ എന്നിവിടങ്ങളിലെ വളര്‍ത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ പറഞ്ഞു.
Post a Comment