Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

റിസ്ക് ഫണ്ട്‌, മെമ്പർ റിലീഫ് ഫണ്ട്‌ വിതരണം ചെയ്തു

ചട്ടുകപ്പാറ : കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്കിലെ മാരക രോഗം ബാധിച്ച് ചികിത്സയിലുള്ള മെമ്പർമാർക്കുള്ള മെമ്പർ റിലീഫ് ഫണ്ട് വിതരണവും മരണപ്പെട്ടതും മാരകരോഗം ബാധിച്ചവരുമായവർ എടുത്ത വായ്‌പകൾക്കുള്ള റിസ്ക് ഫണ്ട് വിതരണവും  ബാങ്കിൻ്റെ ചട്ടുകപ്പാറ ഹെഡോഫീസ് ഹാളിൽ വെച്ച് നടന്നു. വിതരണോദ്ഘാടനം തളിപ്പറമ്പ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സുപ്രണ്ട് ശ്രീ. സതീഷ് കുമാർ കെ നിവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ ശ്രീ. പി. വി. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീ. ആർ. വി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ പി. ഗംഗാധരൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി എം വി സുശീല എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്