കുറ്റ്യാട്ടൂർ: ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കാം. ജനവിരുദ്ധ കേന്ദ്ര നയങ്ങൾ ക്കെതിരെ പോരാടാം. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സംഘടനയായ എഫ് എസ് ഇ ടി ഒ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ സദസ്സ് നടത്തി.
കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.ശ്രീജിത്ത് മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി.വി അനിൽകുമാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ചെക്കികുളം ഷാജി അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ പഞ്ചായത്ത് കൺവീനർ ബി കെ വിജേഷ് സ്വാഗതവും ടി.കെ വിശാൽ നന്ദിയും പറഞ്ഞു.
Post a Comment