കുറ്റ്യാട്ടൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ യൂനിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് - നിലവിലുള്ള ഭരണ സംവിധാനത്തെ ബാധിക്കുമോ എന്നവിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. സാഹിത്യ വേദി പ്രസിഡൻ പ്രസിഡൻ്റ പി.പി.രാഘവൻ മാസ്റ്റരുടെ അധ്യക്ഷതയിൽ പ്രമുഖ പ്രഭാഷകൻ അഡ്വ: മുകുന്ദൻ പുത്തലത്ത് മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് എം.ജനാർദ്ദനൻ മാസ്റ്റർ, കെ.വി.ചന്ദ്രൻ മാസ്റ്റർ, കെ.പി. വിജയൻ നമ്പ്യാർ, വി.രമാദേവി ടീച്ചർ, വി.പി.നാരായണൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.കുട്ടികൃഷ്ണൻ , പി. കെ.ശൈലജ ടീച്ചർ, കെ.വി.സരസ്വതി ടീച്ചർ, കെ. കേശവൻ മാസ്റ്റർ, ബാബു അരിയേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാഹിത്യ വേദി കൺവീനർ വി. മനോമോഹനൻ മാസ്റ്റർ സ്വാഗതവും ജോ. കൺവീനർ എം.ജെ. ജ്യോതിഷ് നന്ദിയും പറഞ്ഞു.
Post a Comment