മയ്യില്‍: ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) യൂണിയന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് മല്‍സരത്തില്‍ അനില്‍ ഒഡേസ ഒന്നാമതായി. പുതിയ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുകളെ കണ്ടെത്തുന്നതിന് സംഘടിപ്പിച്ച മല്‍സരത്തില്‍ മലബാറില്‍ നിന്നുള്ളവരുടെ അവസാന റൗണ്ടില്‍ നിന്നാണ് അനില്‍ ഒഡേസ വിജയിയായത്. സിനിമാ നടന്‍ ജയസൂര്യ, സംവിധായകന്‍ ലാല്‍ജോസ്, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകന്‍ ജോയ്മാത്യു എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് വെച്ച് പുരസ്‌കാരം കൈമാറിയത്.
മൂന്ന് ദിവസം നീണ്ടു നിന്ന മത്സരമാണ് നടത്തിയത്. സംസ്ഥാനത്ത് മൂന്നു മേഖലകളായാണ് മല്‍സരം cm' നടത്തിയത്. നേരത്തേ ചെമ്പിലോട് പഞ്ചായത്തിലെ പ്ലാസ്റ്റിക് റീസൈക്ലിങ്ങ് മാതൃകയെകുറിച്ചും മയ്യില്‍ പഞ്ചായത്തിലെ നെല്‍വയലുകളുടെ പുനര്‍ജ്ജനിയെ കുറിച്ച് തയ്യാറാക്കിയ ഡെക്യൂമെന്ററിക്കും അനിലിന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. പാലക്കാട് ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കിണര്‍ നിര്‍മാണം, കേരള പോലീസ് കോവിഡ് കാലത്ത് നടത്തിയ സേവനങ്ങള്‍ തുടങ്ങി പത്തോളം ഡൊക്യൂമെന്ററി എന്നിവയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചവയായിരുന്നു. മയ്യില്‍ ടൗണില്‍ ഒഡേസ സ്റ്റുഡിയോ നടത്തിവരികയാണ്.
Post a Comment