Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് 2 വർഷത്തിന് ശേഷം പകവീട്ടി

കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് 2 വർഷത്തിന് ശേഷം പകവീട്ടി

കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്