മയ്യിൽ: KSSPA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരെഞ്ഞെടുക്കപ്പെട്ട KC രാജൻ മാസ്റ്ററെയും സംസ്ഥാന അപ്പലേറ്റ് കമ്മിറ്റിയംഗം സി.വാസുമാസ്റ്ററെയും ദേശീയ ശാസ്ത്രവേദി ജില്ലാ സെക്രട്ടറിയായി നിയമിതായ SP മധുസൂദനൻ മാസ്റ്ററെയും KSSPA ബ്ലോക്ക് കമ്മിറ്റി ഷാൾ അണിയിച്ച് അനുമോദിച്ചു.
8/2/2025 ന് ശനിയാഴ്ച 3.30 ന് മയ്യിൽ ഗാന്ധിഭവനിൽ ചേർന്ന യോഗമാണ് അനുമോദിച്ചത്.
ബ്ലോക്ക് പ്രസിഡണ്ട് പി.ശിവരാമൻ അധ്യക്ഷം വഹിച്ചു. KC രാജൻ മാസ്റ്ററെ To നാരായണൻകുട്ടിയും സി.വാസുമാസ്റ്ററെ പി കൃഷ്ണൻ മാഷും Sp മധുസൂദനൻ മാസ്റ്ററെ ടി.പി പുരുഷോത്തമനും ഷാൾ അണിയിച്ചു. ശ്രീ പി.കെ പ്രഭാകരൻ മാസ്റ്റർ , KP ചന്ദ്രൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ, സി.വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും മുരളീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment