നാറാത്ത്: ബി.ജെ.പി ജില്ലാ നോര്‍ത്ത് സംഘടന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. വിനോദ് കുമാറിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. നാറാത്ത് ഭാരതി ഹാളില്‍ നാറാത്ത് ഏറിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന കൗണ്‍സിലംഗം അഡ്വ. എ.വി. കേശവന്‍ ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡന്റ് ശ്രീജു പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സി. വി. പ്ര ശാന്തൻ സ്വാഗതവും. വൈസ് പ്രസിഡന്റ്. കെ. വീ. രമേശൻ നന്ദിയും പറഞ്ഞു. നിയുക്ത പ്രസിഡന്റ് വിനോദ് കുമാറിന് ബൂത്ത് കമ്മിറ്റി ഹാരാർപ്പണവും നടത്തി.
Post a Comment