![]() |
മയ്യില്‍ - ചാലോട് പ്രധാന റോഡില്‍ മയ്യില്‍ ടൗണിലെ റോഡിലെ വരമ്പിനിടയില്‍ രൂപപ്പെട്ട കുഴി. |
മയ്യില്‍: റോഡിലെ വരമ്പിനിടയില്‍ രൂപപ്പെട്ട് കുഴിയില്‍ വീണ് വാഹനഗതാഗതം തടസ്സപ്പെടുന്നത് പതിവാകുന്നു. മയ്യില്‍ ടൗണിലെ ഇടൂവി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നിലായുള്ള വരമ്പുകള്‍ക്കിടയിലാണ് താറിളകി വലിയ കൂഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇരുച്കര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെയുള്ള കുഴിയില്‍പെട്ട് വാഹനമോടിക്കാനാകാതെ പ്രയാസപ്പെടുന്നത് പതിവാകുകയാണ്. പിന്നാലയെത്തുന്ന വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഗതാഗത തടസ്സത്തില്‍ പെടുകയാണ്. ഇവിടെയുള്ള വരമ്പുകളിലെ സൂചനാ വരകളും മാഞ്ഞ നിലയിലാണുള്ളത്. ഇതുമൂലം വേഗതയിലെത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടുമ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇവിടെയുള്ള വരമ്പുകള്‍ നീക്കം ചെയ്യണമെന്നാണ് ഡ്രൈവര്‍മാരും കട്ടവടക്കാരും ആവശ്യപ്പെടുന്നത്.
റോഡിലെ വരമ്പും കുഴിയും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
മയ്യില്‍ ടൗണിലെ വലിയ വരമ്പുകളും അതിനിടിയില്‍ മറഞ്ഞിരിക്കുന്ന കുഴിയും പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നതല്ല. ഇതു മൂലം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാകുകയാണ്. സ്ത്രീകളുടെ സ്‌കൂട്ടര്‍ കുഴിയില്‍ താഴുന്നതോടെ ഗതാഗത സ്തംഭനം ഉണ്ടാകുകയാണ്. അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാകണം.
Post a Comment