കണ്ണാടിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് നേതൃത്വത്തിൽ വ്യാപാരി മിത്ര ആനുകൂല്യ വിതരവും വിശദീകരണവും അംഗത്വ കാർഡ് വിതരണവും നടന്നു. കണ്ണാടിപ്പറമ്പ് ദേശ സേവാ യുപി സ്കൂളിൽ നടന്ന പരിപാടി കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി സമിതി നടപ്പിലാക്കിയ വ്യാപാരി മിത്ര പദ്ധതി ഏറെ മാതൃകാപരമായ പദ്ധതിയാണെന്നും ഇതിലൂടെ കുറെ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ കഴിയുന്നു എന്നത് വലിയ കാര്യമാണെന്നും കെ വി സുമേഷ് എം എൽ എ പറഞ്ഞു.
വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി പി. വി ശശിധരൻ സ്വാഗതം പറഞ്ഞു.
വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിൻ സെക്രട്ടറി ഇ.സജീവൻ പദ്ധതി വിശദീകരണം നടത്തി. വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ട് പി ജഗന്നാഥൻ അംഗത്വ കാർഡ് വിതരണം ചെയിതു. പി ഉല്ലാസൻ, എസ് രാജേഷ്, പി പി രാജീവൻ, എം എം ഗിരീശൻ, സി ഇബ്രാഹിംകുട്ടി, കെ വി ശശിധരൻ, കെ പി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment