Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു

സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു

മലപ്പുറം തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശി സുമി (40) മകള്‍ ഷബ ഫാത്തിമ (17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സ്‌കൂട്ടറിലെത്തിയ ആളാണ് ഇരുവരേയും ആക്രമിച്ചത്. അമ്മയുടേയും മകളുടേയും പരുക്ക് ഗുരുതരമല്ല
ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. സുമിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. സുമിയുടെ വലത് കൈയ്ക്കാണ് പരുക്കേറ്റത്. സ്‌കൂട്ടറിലെത്തിയ യുവാവ് എന്ത് ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. അമ്മയും മകളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തിനുശേഷം ഇയാള്‍ തങ്ങള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലെത്തി ഒന്ന് ചിരിച്ച ശേഷം വേഗത്തില്‍ മറഞ്ഞെന്നാണ് സുമിയും മകളും പറയുന്നത്. അക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പരുക്കേറ്റ അമ്മയേയും മകളേയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

0/Post a Comment/Comments