കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്റെ നാലാം ദിനമായ ഇന്ന് ( 5.2.25 ബുധൻ) ഉച്ചയ്ക്ക് ചാലോട്, നാറാത്ത്, കൊളച്ചേരി എന്നീ നെയ്യമൃത് മഠങ്ങളിൽ നിന്നും വ്രതാനുഷ്ഠാനങ്ങളോടെ നെയ്യമൃത് എഴുന്നെള്ളത്ത് നടക്കും. വൈകു. 6ന് ദീപാരാധനയ്ക്ക് ശേഷം തായമ്പക 7ന് തെരു കലാ കൂട്ടായ്മയുടെ കലാപരിപാടികൾ രാത്രി 11ന് ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം നടക്കും.
മഹോത്സവ ദിനമായ നാളെ (വ്യാഴാഴ്ച) രാവിലെ 10ന് കാഞ്ഞിരോട് പുറവൂർ ലക്ഷ്മീനരസിംഹ സ്വാമി ക്ഷേത്ര മാതൃ സമിതിയുടെ ഭജനാമൃതം, വടക്കേ കാവിൽ കലശം, 12 മുതൽ പ്രസാദ ഊട്ട്, വൈകു 4ന് തായമ്പക, ശ്രീഭൂതബലി, തിടമ്പുനൃത്തം, കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർ കൂത്ത്, ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്കെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, തായമ്പക, തിരു നൃത്തത്തോടെ ഊട്ടുത്സവത്തിന് സമാപനമാവും..
Post a Comment