Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മൂന്നാം വയസ്സിൽ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഭഗത് യെസിനെ അനുമോദിച്ചു

മൂന്നാം വയസ്സിൽ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഭഗത് യെസിനെ അനുമോദിച്ചു

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഭഗത് യെസ് നിതിനെ കണ്ണൂർ ജില്ലാ എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൻ വി ശ്രീജിനി അനുമോദിക്കുന്നു
കുറ്റ്യാട്ടൂർ :- മൂന്നു വയസ്സിൽ തന്നെ 10 രാജ്യങ്ങളും പതാകകൾ തിരിച്ചറിയാനും 15 വാഹനങ്ങളുടെ പേര് പറയാനും 15 ബോഡി പാർട്സ് പറയാനും നാല് സീസണുകൾ പറയാനും 12 ജോലികൾ തിരിച്ചറിയാനും കഴിഞ്ഞു എന്ന് നേട്ടത്തിൽ മൂന്നു വയസ്സിൽ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഭഗത് യെസ്. മയ്യിൽ വണ്ടർ കിഡ്സ് പ്രീ കെജി വിദ്യാർത്ഥി ആണ് ഭഗത് യെസ് നിതിൻ. 
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഭഗത് യെസിനെ കണ്ണൂർ ജില്ലാ എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൻ വി ശ്രീജിനി അനുമോദിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ, ബാബു പണ്ണേരി, പ്രിൻസിപ്പൽ സുജാത സി എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments