Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡും ക്യാമ്പസ് വിദ്യാർത്ഥികളും ചേർന്ന് വഴിയോരങ്ങൾ ശുചീകരിച്ചു

കുറ്റിയാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡും ക്യാമ്പസ് വിദ്യാർത്ഥികളും ചേർന്ന് വഴിയോരങ്ങൾ ശുചീകരിച്ചു

മയ്യിൽ : നവകേരള ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി  സംരക്ഷണം ഉറപ്പാക്കാനായി  കൈകോർത്ത് മയ്യിൽ കമാലിയ ക്യാമ്പസ് വിദ്യാർത്ഥികളും കുറ്റിയാട്ടൂർ പഞ്ചായത്ത് അംഗവും നാട്ടുകാരും എട്ടെയാർ മുതൽ എട്ടാം മൈൽ വരെ വഴിയോരങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് ഒന്നാം വാർഡും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ  ശുചീകരണ പ്രവർത്തനം പ്രദേശത്തെ സംരക്ഷണത്തിനും അവരുടെയുള്ള സാമൂഹിക ഉത്തരവാദിത്വം മുന്നേറിയ പ്രവർത്തനത്തിനും ഒരു മാതൃകയായി മാറി.

വാർഡ് മെമ്പർ യൂസഫ് പാലക്കൽ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവർത്തകൻ കേശവൻ നമ്പൂതിരി, ക്യാമ്പസ് പ്രിൻസിപ്പാൾ അബ്ദുൽ ഫത്താഹ് നൂറാനി, ഹസൻ സഖാഫി നിരത്തുപാലം  തുടങ്ങിയവർ പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്ന സന്ദേശം നൽകുകയും, ശുചിത്വത്തെ ഊന്നിപ്പറഞ്ഞ സംസാരിക്കുകയും ചെയ്തു .

"നമ്മൾ ഓരോരുത്തരും പരിസരങ്ങളെ ശുദ്ധമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നല്ലൊരു നാളെയെ നിർമ്മിക്കാൻ പരസ്പരം കൈകോർത്ത് പ്രവർത്തിക്കാനും സംഗമം പ്രതിജ്ഞ എടുത്തു. ഹരിത കേരള മിഷനിലൂടെ 'ശുചിത്വം സുന്ദരം എൻ്റെ കുറ്റിയാട്ടൂർ' എന്ന ആപ്തവാക്യത്തിൽ വാർഡിന്റെ കീഴിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്