നാറാത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയങ്ങൾക്കുള്ള കായിക ഉപകരണ വിതരണോദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ ശ്യാമള, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ,
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ, മെമ്പർമാർ വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. ചെറുവാക്കര ഗവ: എൽപി സ്കൂൾ പ്രധാനാധ്യാപിക അജിത ടീച്ചർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ എ ജി നന്ദിയും പറഞ്ഞു.
Post a Comment