കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മഹാശിവരാത്രി ആഘോഷവും കളിയാട്ട മഹോത്സവവും നടപ്പന്തൽ സമർപ്പണവും ഫെബ്രുവരി 26, 27, 28 തീയതികളിൽ നടക്കും.
ഫെബ്രുവരി 26 ബുധനാഴ്ച മഹാശിവരാത്രി ദിനത്തിൽ ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡ നാമജപം.
ഫെബ്രുവരി 27 വ്യാഴാഴ്ച 6.30ന് ഊർപ്പഴശ്ശി വേട്ടക്കൊരു മകൻ ദൈവത്തിന്റെ തുടങ്ങൽ, തുടർന്ന് ഈശാന മംഗലം നാരായണീയ സത്സംഗ സമിതിയുടെ കോൽ തിരുവാതിര, വൈകുന്നേരം 7 മണിക്ക് നടപ്പന്തൽ സമർപ്പണം മലബാർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മധുസൂദനൻ ഉദ്ഘാടനം നിർവഹിക്കും. രാത്രി 8 മണിക്ക് 'ആചാരങ്ങളും അനുഷ്ഠാനങ്ങളും' എന്ന വിഷയത്തിൽ അഡ്വ. എ.വി കേശവൻ ആധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറും.
ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടതുറക്കൽ തുടർന്ന് കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മാതൃസമിതിയുടെ നാരായണീയ പാരായണം, 6 മണിക്ക് ദീപാരാധന ശേഷം അഭിരാം ചേലേരി അവതരിപ്പിക്കുന്ന സോപാനസംഗീതം, 7.30 മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ ദൈവങ്ങളുടെ വെള്ളാട്ടം, 8.30ന് പ്രസാദ സദ്യ. 10.30ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് തുടർന്ന് ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളി, ശ്രീ ഭദ്രപുരം ക്ഷേത്ര വനിതാവേദിയുടെ തിരുവാതിരക്കളി എന്നിവ അരങ്ങേറും.
മാർച്ച് 1 ശനിയാഴ്ച പുലർച്ചെ 3.30ന് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ദൈവത്തിന്റെ പുറപ്പാട്. രാവിലെ ആറുമണിക്ക് നടയടച്ച് തുറക്കൽ ഉച്ചയ്ക്ക് ഉച്ചവെള്ളാട്ടം എന്നിവയും നടക്കും.
Post a Comment