Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സൂര്യാഘാത സാധ്യത: ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള , പകല്‍ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

സൂര്യാഘാത സാധ്യത: ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള , പകല്‍ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

കണ്ണൂർ : വേനൽക്കാലം ആരംഭിച്ച്, പകൽതാപനില ഉയർന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാൽ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവരി 11 മുതൽ മെയ് 10 വരെ പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവായതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യമുള്ളതിനാൽ പൊതുജന താൽപര്യം മുൻനിർത്തിയാണ് നടപടി.
ഇതുപ്രകാരം പകൽ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന്  ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നതായി ലേബർ ഓഫീസർ (ഇ) അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്