Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മോഡി സർക്കാരിന്റെ ഭരണഘടനയോടുള്ള എതിർപ്പ്, RSS പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ: നൗഷാദ് പുന്നക്കൽ

മോഡി സർക്കാരിന്റെ ഭരണഘടനയോടുള്ള എതിർപ്പ്, RSS പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ: നൗഷാദ് പുന്നക്കൽ

കമ്പിൽ : ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം വിഭാവനം ചെയ്യുന്ന മഹത്തായ ഇന്ത്യൻ ഭരണഘടനയോടുള്ള കേന്ദ്രസർക്കാരിന്റെ എതിർപ്പ് കേവലം യാദൃശ്ചികമല്ലെന്നും, RSS വിഭാവനം ചെയ്യുന്ന മനുസ്‌മൃതിയിൽ അടിസ്ഥാനമായുള്ള ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമാണെന്നും എസ്‌ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പുന്നക്കൽ പറഞ്ഞു.

"ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്" എന്ന പ്രമേയം ഉയർത്തി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്‌കർ സ്‌ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആർ എസ് എസ് മുന്നോട്ട് വെക്കുന്ന മത രാഷ്ട്ര വാദത്തിനു ഏറ്റവും വലിയ ഭീഷണി ഉയർത്തിയ ആളായിരുന്നു അംബേദ്‌കർ. രാജ്യത്തെ പരിപൂർണമായി ഫാഷിസ്റ്റ് വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് ഏറ്റവും വലിയ തടസ്സം ആണ് നമ്മുടെ ഭരണഘടന. ഇതിന് നേതൃത്വം കൊടുത്ത നമ്മുടെ ഭരണഘടനാ ശില്പി മഹാനായ ബാബ സാഹിബ്‌ അംബേദ്‌കറോടുള്ള, പ്രത്യയശാസ്ത്ര പരമായുള്ള എതിർപ്പ്  ആണ് അംബേദ്‌കറെ അപമാനിക്കാൻ ബിജെപി ആർഎസ്എസ് നേതാക്കളെ പ്രേരിപ്പിക്കുന്നത്. ഭരണഘടന തകർക്കാനുള്ള ബിജെപി ആർഎസ്എസ് ശ്രമത്തെ എന്ത് വില കൊടുത്തും രാജ്യം ചെറുത്ത് തോൽപ്പിക്കുമെന്നും അതിന് എസ്‌ഡിപിഐ പ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്പിൽ ടൗണിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഷുക്കൂർ മാങ്കടവ്, കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്, എസ് ഡി ടി യു ജില്ലാ സെക്രട്ടറി നവാസ് കാട്ടാമ്പള്ളി, വിമൻ ഇന്ത്യാ മൂവ്മെന്റ് അഴീക്കോട്‌ മണ്ഡലം സെക്രട്ടറി സുജിദത്ത്‌ റഹീം, എസ്‌ഡിപിഐ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് മൂസാൻ കമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്തുംകടവ്, 
ജോ: സെക്രട്ടറി അൻവർ പി എം, ട്രഷറർ ഇസ്മായിൽ പൂതപ്പാറ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാഫി സി, റാഷിദ് പുതിയതെരു, ശിഹാബ് നാറാത്ത് തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്