ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മഹോത്സവം;IRPC ചേലേരി ലോക്കൽ ഗ്രൂപ്പ് സംഘടിപ്പിച്ച മെഡിക്കൽ ഹെൽപ്പ് ഉദ്ഘാടനം ചെയ്തു
ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് IRPC ചേലേരി ലോക്കൽ ഗ്രൂപ്പ് സംഘടിപ്പിച്ച മെഡിക്കൽ ഹെൽപ്പ് മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ സൗജന്യമായി ഷുഗർ, പ്രഷർ പരിശോധന നടക്കും. മുഴുവൻ സമയവും ആമ്പുലൻസ് സേവനവും ഉണ്ടാകും.
ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ ഒ.വി. രാമചന്ദ്രൻ, പി.വി. ശിവദാസൻ, പി.പി.വിഷ്ണു എന്നിവരും, IRPC വളണ്ടിയർമാരും പങ്കെടുത്തു.
Post a Comment