ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കുറ്റ്യാട്ടൂര്‍ കുളങ്ങര പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ദീപാരാധനയ്ക്ക് ശേഷം പ്രദേശവാസികളുടെ വിവിധ കലാസാംസ്കരിക പരിപാടികള്‍ നടന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു മുത്തപ്പനെ മലയിറക്കല്‍ ചടങ്ങ് നടക്കും. വൈകിട്ട് നാലിന് മുത്തപ്പന്‍ വെള്ളാട്ടം, രാത്രി ഏഴിന് വാരച്ചാല്‍ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും കാഴ്ചവരവ് 7.30ന് വില്‍കലാമേള കതിവനൂര്‍വീരന്‍ നടന്നു. 12ന് കളിക്കപാട്ട്, കലശം എഴുന്നള്ളത്ത് എന്നിവ നടക്കും. സമാപന ദിവസമായ 25നു ശനിയാഴ്ച പുലര്‍ച്ചെ 5ന് തിരുവപ്പന, വെള്ളാട്ടം കെട്ടിയാടും. വൈകിട്ട് നടക്കുന്ന കലശംപൊലിക്കല്‍ ചടങ്ങോടെ ഉത്സവത്തിന് സമാപനമാകും.
Post a Comment