കുറ്റ്യാട്ടൂര്‍ തോരങ്ങോട്ടു കണ്ണന്‍സ് കുടുംബ സംഗമം കുറ്റ്യാട്ടൂര്‍ ആനപീടിക പാറപ്പുറം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം സി.പി.ഉത്തമന്റെ വീട്ടില്‍ നടന്നു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ.പി.പി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. കു. മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ കെ.ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ചന്ദ്രന്‍, പി.പി.മോഹനന്‍, കെ.കെ.സുരേന്ദ്രന്‍, പി.മോഹനന്‍, സി.രാജീവന്‍, കെ.അനില്‍കുമാര്‍, സി.പി.ഉത്തമന്‍, എ.പ്രഭാകരന്‍, കെ.രാജന്‍, എന്‍.പ്രദീപന്‍, സി.പി.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. മരണമടഞ്ഞ കുടുംബാംഗങ്ങളുടെ ഫോട്ടോയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന, അനുശോചനം, സൗഹൃദം പങ്കുവയ്ക്കല്‍, ഫോട്ടോസെഷന്‍, വിവിധകലാപരിപാടികള്‍ എന്നിവ നടന്നു.
Post a Comment