സ്കൂൾ ബസ്സുകളുടെ വേഗത കുറക്കണം; ജവഹർ ബാൽമഞ്ച്
സ്കൂൾ വാഹനങ്ങളുടെ അപകടം ഒഴിവാക്കുന്നതിനു വേണ്ടി സ്കൂൾ വാഹനങ്ങളും മറ്റ് വാഹനങ്ങളും വേഗത കുറച്ച് കുട്ടികളുടെ ജീവന് സംരക്ഷണം നൽകണമെന്ന് ജവഹർ ബാൽ മഞ്ച് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി ചെയർമാൻ മനീഷ് കണ്ണോത്ത് ഉത്തരവാദിത്തപ്പെട്ടവരോടാവശ്യപ്പെട്ടു. അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടേയും കാരണം. ഫിറ്റ്നസ് ഇല്ലാത്തതും അമിത വേഗതയും അശ്രദ്ധയും അപകടം ക്ഷണിച്ച് വരുത്തും.
വേഗത കുറച്ചാൽ പരമാവധി അപകടം ഒഴിവാക്കാൻ സാധിക്കും എന്ന തിരിച്ചറിവും എന്തെങ്കിലും അപകടം പറ്റിയാൽ ഉണ്ടാകന്ന നഷ്ടം കുറച്ചൊന്നുമല്ലെന്നും ഒരോ ഡ്രൈവർമാരും മനസ്സിലാക്കിയാൽ നന്നാകുമെന്നും അദ്ദേഹം അറിയിച്ചു. വേഗത കുറച്ച് അപകടം ഒഴിവാക്കാനുള സംവിധാനങ്ങളും ശക്തമായ നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ധേഹം വ്യക്തമാക്കി. ഇനിയൊരപകടമില്ലാതിരിയ്ക്കാനുള്ള പരമാവധി ശ്രമം എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post a Comment