കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നുവരുന്ന മതപ്രഭാഷണവും മജ്ലിസുന്നൂർ ആത്മീയ സദസും സമാപിച്ചു. സമാപന ദിവസമായ ഇന്നലെ സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. അൻവർ ഹുദവി പുല്ലൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ദാറുൽഹുദാ ദേശീയ കലോത്സവം സിബാഖിൽ ജേതാക്കളായ ദാറുൽഹസനാത്ത് വിദ്യാർത്ഥികളെ വൈകുന്നേരം നടന്ന പ്രത്യേക പരിപാടിയിൽ അനുമോദിച്ചു. ഹാഫിള് നാബിൽ എളമ്പാറ ഖിറാഅത്ത് നടത്തി. അനസ് ഹുദവി അധ്യക്ഷനായി. കെ.എൻ മുസ്തഫ സ്ഥാപന പരിചയം നടത്തി. മുഹമ്മദലി ബാഖവി, താജുദ്ദീൻ വളപട്ടണം, കെ.കെ ഉമർഹാജി, മൊയ്തീൻ ഹാജി, പി.പി മുജീബ് റഹ്മാൻ കമ്പിൽ, മുസ്തഫ മൗലവി, ഹുസൈൻ ബാഖവി, അബ്ദുറസാഖ് മിസ്ബാഹി, ഉമർ കുട്ടി ഹസന വി, കെ.മുഹമ്മദ്, മുജ്തബ നൂറാനി, ആലിഹാജി, ഖാലിദ് ഹാജി, എം.വി ഹുസൈൻ സംബന്ധിച്ചു. മായിൻ മാസ്റ്റർ സ്വാഗതവും ടി.പി അമീൻ നന്ദിയും പറഞ്ഞു.
Post a Comment