Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി എ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പള്ളിപ്പറമ്പ് ടൗൺ ശുചീകരണം നടത്തി

കൊളച്ചേരി എ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പള്ളിപ്പറമ്പ് ടൗൺ ശുചീകരണം നടത്തി

കൊളച്ചേരി:- അലക്ഷ്യമായി  ഉപേക്ഷിക്കുന്ന ഓരോ തുണ്ട് പ്ലാസ്റ്റിക്കും നമ്മുടെയും ജീവജാലങ്ങളുടെയും ഒപ്പം ഭൂമിയുടെയും ജീവന് ഭീഷണിയാണെന്ന തിരിച്ചറിവ് ഉണ്ടാക്കുന്നതിനു വേണ്ടി കൊളച്ചേരി എ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പ് ടൗൺ വൃത്തിയാക്കി. ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറി.

 പ്ലക്കാർഡുകളുമായി കുട്ടികൾ ഓരോ കടയിലും ചെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി ബിന്നുകൾ സ്ഥാപിക്കണമന്ന് അറിയിച്ചു. ശുചീകരണ പ്രക്രിയയിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്