മഹാത്മാഗാന്ധി വാർഡ് കുടുംബ സംഗമം കൊളച്ചേരി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു
കമ്പിൽ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മഹാത്മ ഗാന്ധി വാർഡ് കുടുംബ സംഗമം കൊളച്ചേരി ബ്ലോക്ക് തല ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ നിർവ്വഹിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സി അംഗം കെ.എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈ. പ്രസിഡൻ്റ് കെ. ബാലസുബ്രഹ്മണ്യൻ, ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി പി.കെ. രഘുനാഥൻ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.പി.സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. പി. പ്രസീത ടീച്ചർ, മഹിളാ കോൺഗ്രസ് ജില്ലാ ജില്ലാ സെക്രട്ടറി വി.സന്ധ്യ, കമ്പിൽവാർഡ് കോൺഗ്രസ്പ്രസിഡൻ്റ് സി.പി. മൊയ്തു എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളെയും കാലാ കായിക രംഗത്തത്തെ പ്രതിഭകളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
Post a Comment