Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ ചെറുക്കുന്ന് ലിങ്ക് റോഡ് റീ ടാറിംഗ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കമ്പിൽ ചെറുക്കുന്ന് ലിങ്ക് റോഡ് റീ ടാറിംഗ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കമ്പിൽ ചെറുക്കുന്ന് ലിങ്ക് റോഡ് റീ ടാറിംഗ് പ്രവൃത്തി പൂർവ്വസ്ഥിതിയിൽ നടത്തണമെന്നാവശ്യപെട്ട് പരിസരവാസികളും സംഘമിത്ര പ്രവർത്തകരും കമ്പിൽ ബസാറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

റോഡ് 2 അടിയോളം ഉയർത്തുന്നത് കാരണം സമീപത്തെ വീടുകളിലും , സംഘമിത്ര ബിൽഡിംഗിലും വെള്ളം കയറുന്നത് ഒഴിവാക്കണമെന്നും, കാൽനടയാത്രക്കാർക്ക് ഉണ്ടാകുന്ന പ്രയാസത്തിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപെട്ടു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സി പി മൊയ്തു, എം. അഹമ്മദ് മാസ്റ്റർ, എം. ശ്രീധരൻ പ്രസംഗിച്ചു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്