കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവം രണ്ടു മുതൽ (ഞായറാഴ്ച) ആരംഭിക്കും
കണ്ണാടിപ്പറമ്പ് : വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് ഞായറാഴ്ച (ഫിബ്രവരി 2) വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കുന്ന തിരുവത്താഴത്തിന് അരിയളവോടെ സമാരംഭം കുറിക്കും. രാത്രി ഏഴുമണിക്ക് ടീം സ്റ്റാർ കണ്ണാടിപ്പറമ്പ് അവതരിപ്പിക്കുന്ന ഫ്യൂഷൻ & കൈകൊട്ടിക്കളി, ഗ്രാമകേളി കലാ തീയേറ്റർ അവതരിപ്പിക്കുന്ന നാട്ടരങ്ങ് കലാവിരുന്ന്, ലാസ്യകൃപ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ,
3ന് തിങ്കളാഴ്ച രാവിലെ നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി വൈകുന്നേരം ഏഴിന് എസ്.എം. ഓർക്കസ്ട്ര കണ്ണൂർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, 4ന് ചൊവ്വാഴ്ച വൈകുന്നേരം 5.30ന് കലവറ സമർപ്പണം, ക്ഷേത്രം മാതൃസമിതിയുടെ ശിവസഹസ്രനാമ പാരായണം, രാത്രി 7ന് മയൂഖം കലാസമിതി പുല്ലൂപ്പി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, കരോക്കെ ഗാനമേള 5ന് ബുധനാഴ്ച ചാലോട്ട്, നാറാത്ത്, കൊളച്ചേരി നെയ്യമൃത് മഠങ്ങളിൽ നിന്നും നെയ്യമൃത് എഴുന്നള്ളത്ത് വൈകുന്നേരം നാലിന് തായമ്പക ഏഴിന് തെരു കലാ കൂട്ടായ്മയുടെ കലാവിരുന്ന്, രാത്രി 11ന് ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം നടക്കും.
മഹോത്സവ ദിവസമായ 6ന് (വ്യാഴാഴ്ച) രാവിലെ 10 ന് പുറവൂർ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്ര മാതൃ സമിതിയുടെ ഭജനാമൃതം, ഉച്ചയ്ക്ക് പ്രസാദ ഊട്ട് വൈകു: 3ന് തായമ്പക, തുടർന്ന് ശ്രീഭൂതബലി, തിടമ്പ് നൃത്തം,കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, തായമ്പക, തിരു നൃത്തത്തോടെ ഉത്സവത്തിന് സമാപനമാകും. വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിക്കും.
Post a Comment