വളപട്ടണം : ഭരണഘടനയെയും അതിന്റെ ശില്പിയായ അംബേദ്കറേയും അവഹേളിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ജനുവരി 26 റിപ്ലബിക് ദിനത്തിൽ "ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്" എന്ന പ്രമേയത്തിൽ എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന "അംബേദ്കർ സ്‌ക്വയർ" പരിപാടിയുടെ ഭാഗമായുള്ള എസ്‌ഡിപിഐ അഴീക്കോട് മണ്ഡലം "അംബേദ്കർ സ്‌ക്വയർ" കമ്പിൽ ടൗണിൽ വൈകീട്ട് 4.30ന് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പുന്നക്കൽ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ് വാർത്താകുറിപ്പിൽ അറിയിച്ചു.
നമ്മുടെ ഭരണഘടനയും അതുയർത്തുന്ന മൂല്യങ്ങളുമാണ് ഇന്ത്യയുടെ ആത്മാവ്, ഭരണഘടന സംരക്ഷിച്ചു നിർത്തുക എന്നത് നാം ഓരോരുത്തരുടേയും ബാധ്യതയാണ്. ഭരണഘടന ശില്പിയായ അംബേദ്കറെ അവഹേളിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ലെന്നും പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് അബ്ദുള്ള നാറാത്ത്, വൈസ് പ്രസിഡൻറ് റഹീം പൊയ്ത്തും കടവ്, കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്, സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ജില്ലാ സെക്രട്ടറി നവാസ് കാട്ടാമ്പള്ളി, വിമൻ ഇന്ത്യാ മൂവ്മെൻറ് ജില്ലാ ട്രഷറർ ഫാത്തിമ പാപ്പിനിശ്ശേരി തുടങ്ങിയവർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment