കുറ്റ്യാട്ടൂർ : വാരച്ചാൽ ബ്രില്യൻ്റ് വായനശാല ആൻ്റ് ഗ്രന്ഥാലയം 40-ാം വാർഷിക ആഘോഷം ഇന്നും നാളെയും (ജനുവരി 4, 5 ശനി, ഞായർ) നടക്കും.
ഇന്ന് (04.01.2025) വൈകിട്ട് ആറിന് ബാലവേദി കുട്ടികളുടെ കലാസന്ധ്യ, ഏഴിന് സാംസ്കാരിക സമ്മേളനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം യു മുകുന്ദന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെജി ഉദ്ഘാടനം ചെയ്യും. രവി ഏഴോം പ്രഭാഷണം നടത്തും.
മനോമോഹനൻ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, വിനോദ് ചേലേരി, പി ഹിതുൻ, സുനിൽ കുമാർ, എ പി ശ്രീജിത്ത്, വി സി ജയപ്രകാശൻ, വി വി ജിതിൻ എന്നിവർ സംസാരിക്കും.
തുടർന്ന് വനിതാവേദി-യുവജനവേദി പ്രവർത്തകരുടെ കലാപരിപാടികൾ.
നാളെ (05.01.2025) വൈകിട്ട് ഏഴ് മുതൽ കരോക്കെ നൈറ്റ്, രാത്രി 8.30ന് തിരുവനന്തപുരം സൗപർണിക അവതരിപ്പിക്കുന്ന നാടകം 'മണികർണിക' അരങ്ങേറും.
Post a Comment