മയ്യിൽ : മയ്യിൽ ഗ്രാമഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25ന്റെ ഭാഗമായി കയരളം നോർത്ത് എ എൽ പി സ്കൂൾ സംഘടിപ്പിക്കുന്ന കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് വെള്ളിയാഴ്ച തുടക്കമാകും. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് വാർഡ് മെമ്പർ എ പി സുചിത്രയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത്, അധ്യാപകരായ എ ഒ ജീജ, വി സി മുജീബ് എന്നിവർ സംസാരിക്കും.
പേപ്പർ ക്രാഫ്റ്റ്, പ്ലേ വിത്ത് ഇംഗ്ലീഷ്, പക്ഷി നിരീക്ഷണം, പാവ നാടകം എന്നീ വിവിധ സെഷനുകളിലായി മുരളീധരൻ മാവില, രേഷ്മ സി കെ, സി കെ സുരേഷ്ബാബു, പ്രമോദ് അടുത്തില എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യും. രാത്രി 7 മണിക്ക് നൗഫൽ മയ്യിൽ നയിക്കുന്ന ഇശൽ നൈറ്റ് അരങ്ങേറും. കുട്ടികളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷവും ക്യാമ്പ് ഫയറും നടക്കും. സ്കൂളിൽ പൂന്തോട്ടമൊരുക്കി ശനിയാഴ്ച ക്യാമ്പ് സമാപിക്കും.
Post a Comment