ചൂളിയാട് എ.എൽ.പി.സ്കൂൾ ശതാബ്ദി ആലോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാ ർത്ഥികൾ പങ്കെടുത്തു. ക്യാംപ് ജില്ലാ ശിശുക്ഷേമ സമിതി മെമ്പർ അഡ്വ.എ.പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഒഷിനോജ് അധ്യക്ഷനായി. എ.കെ. സതി, പി.എസ്. ദിവ്യ, കെ.വി. സന്തോഷ്, ഷഫീന .ഇ.പി. എന്നിവർ സംസാരിച്ചു. അഖിൽ മാസ്റ്റർ, ശ്രീരംഗ് സുധാകരൻ, രഞ്ജിത്ത് മാസ്റ്റർ, ഉല്ലാസ് ഒമ്പത്ത് തുടങ്ങിയവർ രണ്ട് ദിവസത്തെ ക്യാംപിന് നേതൃത്വം നൽകി. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ക്യാംപി ൽ അനുമോദിച്ചു.
Post a Comment