Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ എസ് എസ് പി യു പെൻഷൻ ദിനാചരണം ആചരിച്ചു

കെ എസ് എസ് പി യു പെൻഷൻ ദിനാചരണം ആചരിച്ചു

മയ്യിൽ: കേരളാ സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ എസ് എസ് പി യു) മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ ഡിസമ്പർ - 17 പെർഷൻ ദിനമായി ആചരിച്ചു. പെൻഷൻ ആരുടെയും ഔദാര്യമല്ല, മറിച്ച് അവകാശമാണെന്നു മുള്ള ചരിത്ര പ്രസദ്ധമായ സുപ്രീം കോടതി വിധി 1982 ഡിസമ്പർ 17 ന് ആണ് ഉണ്ടായത്. പെൻഷൻ കാരുടെ മാഗ്നാക്കാർട്ട എന്നറിയപ്പെടുന്ന ഈ വിധി വന്ന ദിവസം "പെൻഷൻ ദിന" മായി ആചരിച്ചു വരുന്നു. ബ്ലോക്ക് പ്രസിഡന്റ് കെ.വി.യശോദ ടീച്ചറുടെ അധ്യക്ഷതയിൽ മയ്യിൽ പെൻഷൻ ഭവനിൽ നടന്ന യോഗത്തിൽ കെ.എസ്.ടി.എ. മുൻ സംസ്ഥാന ജനറൽ സിക്രടറി കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വാട്ടർ അധോറിറ്റി പെൻഷനേഴ് യൂനിയൻ സംസ്ഥാന സിക്രട്ടറി പി.വി.ഗംഗാധരൻ, ബ്ളോക്ക് രക്ഷാധികാരി കെ.ബാലകൃഷ്ണൻ, സ് ബ്ളോക്ക് വൈസ്   പ്രസിഡൻറ്മാരായ സി. രാമകൃഷ്ണൻ മാസ്റ്റർ, വി.വി. വിജയരാഘവൻ, മയ്യിൽ യൂനിറ്റ പ്രസിഡന്റ് കെ.നാരായണൻ മാസ്റ്റർ ബ്ലോക്ക് ജോ.സി ക്ര ട്ടറി എം.വി. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സിക്രട്ടറി സി. പത്മനാഭൻ സ്വാഗതവും വനിതാവേദി കൺവീനർ കെ.കെ.ലളിതകുമാരി ടീച്ചർ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്