യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ഡിസംബർ 31 ന് നടത്തുന്ന തളിപ്പറമ്പ് മാരത്തോണിന്റെ സംഘാടക സമിതി ഓഫീസ് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിന്റെ അധ്യക്ഷതയിൽ ഡി സി സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.
ഡി സി സി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുൽ, കെ എസ് യു ജില്ല സെക്രട്ടറി തീർത്ഥ നാരായണൻ, മൊയ്‌ദു, നിയോജക മണ്ഡലം ഭാരവാഹികളായ പ്രജീഷ് കൊട്ടക്കാനം, പ്രജീഷ് കൃഷ്ണൻ, സനീഷ് പി ആർ, എന്നിവർ സംസാരിച്ചു. വരുൺ സി, വരുൺ സിവി, പ്രജിത്ത് റോഷൻ എന്നിവർ നേതൃത്വം നൽകി.
Post a Comment