പൊറോളം :- മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ബോധവൽകരണ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിജിലേഷ് പറമ്പൻ രചനയും ആദിത്യൻ തിരുമന സംവിധാനവും നിർവഹിച്ച നാടകം ഭൂമിയുടെ കാവൽക്കാർ എകെജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പൊറോളത്ത് അരങ്ങേറി. ഗ്രന്ഥശാല പ്രസിഡന്റ് കെവി സന്തോഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ അഡ്വ ജിൻസി സിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി നിജിലേഷ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നാടകം അരങ്ങേറി. വിഷയ പ്രാധാന്യവും കാലാനുസൃതമായ സന്ദേശം കൊണ്ടും അഭിനയ മികവുകൊണ്ടും നാടകം ജനമനസുകളിൽ ശ്രദ്ധ ആകർഷിച്ചതായി കാണികൾ രേഖപ്പെടുത്തി. ഗ്രന്ഥശാല ട്രഷറർ പി ഹരീന്ദ്രൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
Post a Comment