നാറാത്ത് പാമ്പുരുത്തി റോഡ് മുത്തപ്പൻ മടപ്പുര റോഡിന് സമീപത്തുള്ള വെളിയമ്പ്ര പ്രകാശൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മതിലിനു കുറച്ചു മുൻപിലായി നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ റോഡിൽ സീബ്ര ക്രോസിംഗ് ലൈൻ ഇല്ലാത്തത് അപകടത്തിന് വഴിയൊരുക്കും. റോഡിലൂടെ വാഹനങ്ങൾ ബൈക്ക് യാത്രക്കാരും മറ്റ് വാഹനങ്ങളും ചീറി പായുക നിത്യ കാഴ്ചയാണ്.
ഇതുവഴി സീബ്ര ക്രോസിംഗ് ലൈൻ ഇല്ലാത്തതിനാൽ രാവിലെയും വൈകുന്നേരവും സ്കൂൾ സ്കൂൾ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും റോഡ് മുറിച്ചു കടക്കുവാനോ വാഹനം തിരിച്ചു പോകുവാനോ സാധിക്കുന്നില്ല. റോഡിൽ സീബ്ര ക്രോസിംഗ് ലൈൻ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..
Post a Comment